ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,009 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ 10,218 ഒന്നരയാഴ്ച മുന്‍പ് 8,000 ത്തിലെത്തിയ പ്രതിദിന രോഗീ വര്‍ദ്ധന പിന്നീട് ഒന്‍പതിനായിരത്തിലേക്കും പതിനായിരത്തിലേക്കും കടന്നു. ഇന്നത്തെ കണക്കനുസരിച്ച് അത് പതിനോരായിരത്തിലെത്തി നില്‍ക്കുകയാണ്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ കാണുന്നത്. ഇന്നലത്തെ നിരക്കിലെ താഴ്ചപോലെ ചില കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും പൊതുവില്‍ ഉയര്‍ന്ന നിര്‍ക്കിലാണ് പ്രതിദിന രോഗീ വര്‍ദ്ധനവ്. ഇന്നത്തേത് റെക്കോര്‍ഡ് വര്‍ദ്ധനവാണ്. എന്നാല്‍ കൊവിഡ് -19 രോഗീ നിരക്ക് ഉയര്‍ന്ന എല്ലാ രാഷ്ട്രങ്ങളിലും ഈ കയറ്റിറക്കങ്ങള്‍ പതിവാണെന്ന് ഡാറ്റാ വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് ഒരു ദിവസത്തെ നിരക്ക് വെച്ച് ട്രെന്‍ഡ് പ്രവചിക്കാന്‍ കഴിയില്ല.
ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,87,155 ആയി. കൊവിഡ് -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിയെ പിന്തള്ളി ആറാമതെത്തി നില്ക്കുന്ന ഇന്ത്യ നാളെ പുറത്തു വരുന്ന പ്രതിദിന കണക്കിലൂടെ പട്ടികയില്‍ നാലാമെതെത്തും. 2,90,143 ഉം 2,89,360 ഉം വീതം രോഗീ സംഖ്യയുള്ള ബ്രിട്ടന്, സ്പെയിന് എന്നീ രാജ്യങ്ങളാണ് കൊവിഡ് നിയന്ത്രണങ്ങളിലൂടെ പട്ടികയില്‍ പുറകോട്ടു പോകുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 357 പേരാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ തൊട്ട് പിറകോട്ടുള്ള ദിവസങ്ങളില്‍ യഥാക്രമം 270, 261, 296, 287, 259 എന്നിങ്ങനെയാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടവരുടെ പ്രതിദിന കണക്ക്. കഴിഞ്ഞ ഒരാഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടര്‍ന്ന പ്രതിദിന മരണനിരക്കില്‍ പക്ഷേ ഇന്ന് വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് ശുഭ സൂചനയല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 8,107 ആയി.1,40,979 പേര് ഇതിനകം രോഗ വിമുക്തി നേടി.