ലണ്ടന്‍: കൊവിഡ്-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ 4-ാം സ്ഥാനത്തുള്ള ബ്രിട്ടനില്‍ പ്രതിദിന രോഗീ മരണനിരക്ക് വലിയതോതില്‍ കുറഞ്ഞു. യൂറോപ്പില്‍ രോഗം ഏറ്റവും രൂക്ഷമായി നിന്നിരുന്ന ഇറ്റലി, സ്പെയിന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ പിന്തള്ളി രോഗീസംഖ്യയിലും മരണസംഖ്യയിലും കഴിയുന്വനത്ന്.കുതിപ്പ് നടത്തിയ ബ്രിട്ടന് പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനകളാണ് ഡാറ്റ വിശകലനത്തിലൂടെ കാണാന്‍ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,541 പുതിയ രോഗികളാണ് ബ്രിട്ടനില്‍ പുതുതായി ഉണ്ടായത്. ഇത് താരതമ്യേന വളരെ കുറഞ്ഞ നിരക്കാണ്. ദിനംപ്രതി 10,000 ത്തിലധികം പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടത്തുനിന്നാണ് ബ്രിട്ടന് ഇപ്പോഴത്തെ താഴ്ന്ന നിലയിലേക്ക് എത്തിയത് എന്നത് ശ്രദ്ധേയമാണ്.
ബ്രിട്ടനില്‍ കൊവിഡ് ഭീഷണി ഒഴിയുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ പുതിയ താഴ്ന്ന നിരക്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടെ വലിയ രീതിയിലുള്ള ലോക്ക് ഡൌണ്‍ ഇളവുകളാണ് ബ്രിട്ടനില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ വ്യാവസായിക, വ്യാപാര മേഖലകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിക്കഴിഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രിട്ടനില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം 41,481ആയി.