ചെന്നൈ വീണ്ടും സമ്പൂർണ ലോക്ഡൗണിലേക്ക്?

കൊവി‍‍ഡ് രോ​ഗികളുടെ എണ്ണം അനിയന്ത്രിതമായതിനെ തുടർന്ന്  ചെന്നൈ ന​ഗരത്തിൽ വീണ്ടും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കും. ചെന്നൈ ന​ഗരത്തിൽ സമ്പൂർണ ലോക്ഡൗൺ വേണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ശുപാർശ ചെയ്തിട്ടുണ്ട്. രോ​ഗ പ്രതിരോധത്തിനായി രൂപീകരിച്ച മന്ത്രിതല സമിതിയും സമ്പൂർണ ലോക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതി​ഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എടപ്പാടി പളനസ്വാമി തിങ്കളാഴ്ച ഉന്നതതല യോ​ഗം വിളിച്ചു.  ആരോ​ഗ്യ രം​ഗത്തെ വിദ​ഗ്ധരും മന്ത്രി തലസമിതി അം​ഗങ്ങളും യോ​ഗത്തിൽ പങ്കെടുക്കും.

തമിഴ്നാട്ടിൽ രോ​ഗ ബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടുന്നു. രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 369 ആയി. ഇരുപത്തിരണ്ടായിരത്തിലധികം പേർക്ക് രോ​ഗം ഭേദമായി. തമിഴ്നാട്ടിലെ രോ​ഗബാധിതരിൽ 70 ശതമാനവും ചെന്നൈ ന​ഗരത്തിലാണ്. 369 മരണങ്ങളിൽ 250 മരണവും ചെന്നൈ ന​ഗരത്തിലാണ് ഉണ്ടായത്. ചെന്നൈ ന​ഗരത്തോട് ചേർന്നുള്ള ചെങ്കൽപേട്ടിലും രോ​ഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More