ഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ചൈനീസ് അക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തിനു വേണ്ടിയാണ് ഇന്ത്യന്‍ സൈനികരെ ആയുധമില്ലാതെ അതിര്‍ത്തിയിലേക്കയച്ചത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
അതിര്‍ത്തിയിലേക്ക് പോകുന്ന സൈനികരില്‍ എല്ലായ്പ്പോഴും ആയുധങ്ങള്‍ ഉണ്ടാകുമെന്ന കാര്യം എല്ലാവരും മനസ്സിലാക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. എന്നാല്‍ മുഖാമുഖം കണ്ടപ്പോള്‍ അത് ഉപയോഗിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനു കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിയാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
നിരായുധരായ സൈനികരെ വധിക്കാന്‍ ചൈനക്ക് എങ്ങിനെ കഴിഞ്ഞുവെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. എന്നാല്‍ ചൈനീസ് അതിര്‍ത്തിയിലേക്ക് പോയ സൈനികരില്‍ ആയുധമുണ്ടായിരുന്നുവെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് മറുപടി പറഞ്ഞു.