കൊവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് അതീവ ജാ​ഗ്രത

കൊവിഡ്  പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് അതീവ ജാ​ഗ്രത. ഉറവിടമറിയാത്ത കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ്  അതീവ ജാ​ഗ്രത പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയുടെ ചുമതലയുള്ള കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ കോർകമ്മിറ്റി യോ​ഗം ചേർന്നാണ്  ന​ഗരത്തിൽ അതീവ ജാ​ഗ്രതാ നിർദ്ദേശം നൽകിയത്. സമൂഹ വ്യാപന സാധ്യത ഭീഷണി മുന്നിൽ കുണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കടക്കാനും യോ​ഗം നിർദ്ദേശിച്ചു. സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത് കടകളും കമ്പോളങ്ങളും അടക്കാൻ ആവശ്യപ്പെടും. ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. ആറ്റുകാൽ, മണക്കാട്, കാലടി, ഐരാണമുട്ടം ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി.

കഴിഞ്ഞ ദിവസം മരിച്ച രണ്ടു പേർക്ക് രോ​ഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. കഴി‍ഞ്ഞ ദിവസം തിരുവനന്തപുരം ന​ഗരത്തിൽ ഓട്ടോ ഡ്രൈവർക്ക് രോ​ഗം സ്ഥിരീകിരിച്ചിരുന്നു. ഇയാൾക്ക് എവിടെ നിന്നാണ് രോ​ഗം പകർന്നത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കലാണ് ആരോ​ഗ്യ വകുപ്പിന് വെല്ലുവിളയായിരിക്കുന്നത്. ഈ മാസം 12 മുതൽ ഇയാൾക്ക് രോ​​ഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഇയാളുടെ ഭാര്യക്കും മകൾക്കും രോ​ഗം സ്ഥിരീകരിച്ചു. ന​ഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് പൊലീസ് സ്പെഷൽ ബ്രാഞ്ച് നിർദ്ദേശിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More