ചില പാചകരീതികള്‍ നമ്മളെ രോഗികളാക്കും

പാചകം ചെയ്യാന്‍ പലര്‍ക്കും പല രീതികളാണ്. ഓരോ രീതികളും സമ്മാനിക്കുന്നത് ഓരോ രുചികളാണ്. എന്നാല്‍ പാചകരീതികള്‍ ഉത്പന്നങ്ങളിലും പാചകക്കാരിലും വരുതുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്‌. 

സ്റ്റാർച് നിറയെയുള്ള ഭക്ഷണങ്ങൾ പൊരിച്ചോ ഗ്രിൽ ചെയ്തോ കഴിക്കുന്നത് അർബുദത്തിന് വരെ കാരണമായേക്കാം.  അധികമായി പാകം ചെയ്യുമ്പോൾ  ഭക്ഷണങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന അക്രിലമൈഡ് ആണ് വില്ലൻ. പേപ്പറും ഡയ്യും പ്ലാസ്റ്റിക്കും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അക്രിലമൈഡ് വലിയതോതിൽ ശരീരത്തിൽ എത്തുന്നത് അർബുദം പോലെയുള്ള മാരകരോഗങ്ങൾക്ക് കാരണമാകും. ഭക്ഷണം ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ പാകം ചെയ്യുന്നതും വലിയ ചൂടിൽ വേവിക്കാനുള്ള ഉരുളക്കിഴങ്ങുകൾ റെഫ്രിജറേറ്റ് ചെയ്യാതിരിക്കുന്നതും അക്രിലമൈഡിനെ ഒരു പരിധി വരെ അകറ്റിനിർത്തും.

പുകയുള്ള അടുപ്പുകളിൽ പാകം ചെയ്യുന്നത്  ശ്വാസകോശ അർബുദത്തിന് കാരണമാകുമെന്നാണ് അടുത്ത കണ്ടെത്തൽ. മരം,  മാലിന്യം,  കരി എന്നിവ കത്തിച്ചുവരുന്ന പുക മറ്റു രോഗങ്ങൾക്കും കാരണമാകും. 2017-ൽ പുറത്തിറക്കിയ ജേർണൽ ഓഫ് കാൻസർ റിസർച്ച് ആൻഡ് ക്ലിനിക്കൽ ഓങ്കോളജി നടത്തിയ പഠനങ്ങളിൽ എണ്ണയിൽ നിന്നുണ്ടാകുന്ന പുക  ശ്വാസകോശ അർബുദത്തിന് കാരണമാകുമെന്ന് കണ്ടെത്തി. ഗർഭിണികൾ പാചക എണ്ണപ്പുക ശ്വസിക്കുന്നത് നവജാത ശിശുക്കളെ ബാധിക്കുമെന്നും  പഠനം തെളിയിക്കുന്നു. വെന്റിലേറ്റർ ഇല്ലാത്ത അടുക്കളകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വലിയ രീതിയിലാണ് ചൈനയിൽ അർബുദം സ്ഥിരീകരിച്ചത്. ആൽഡിഹൈഡുകളാണ്  രോഗങ്ങൾക്ക് കാരണമാകുന്നത്.

ബ്രോയിലിങ്ങും ബാർബെക്യുങ്ങും പോലെയുള്ള തുറന്ന പാചകങ്ങൾ, കൂടുതൽ താപനിലയിലുള്ള പാചകം, മാംസം  ഓവനിൽ റോസ്റ്റ് ചെയ്യുന്നതുമെല്ലാം  സ്ത്രീകളിൽ ഡയബെറ്റിസിന് കാരണമാകുന്നുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകളിൽ മാത്രം ബാധിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ ഇത്തരത്തിലുള്ള പാചകങ്ങൾ ലിംഗവ്യത്യാസമില്ലാതെ ടൈപ്പ് 2 ഡയബെറ്റിസിന് കാരണമാക്കുന്നുണ്ട്. വ്യായാമത്തിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ ഇത് നിയന്ത്രിക്കാനാകുകയുള്ളു. ഭക്ഷണങ്ങൾ മൈക്രോവേവ് ചെയ്ത് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നും പഠനം പറയുന്നുണ്ട്. കുറവ് എണ്ണയുടെ ഉപയോഗവും പുകയില്ലാത്തതുമാണ് ഇതിനെ  ഫലപ്രദമാക്കുന്നത്.

Contact the author

News Desk

Recent Posts

Health Desk 1 month ago
Health

സെറിബ്രൽ പാൾസി; കുഞ്ഞുങ്ങള്‍ക്ക് നല്‍കാം ഒരല്‍പം കൂടുതല്‍ കരുതല്‍

More
More
Health Desk 5 months ago
Health

മഴക്കാലമെത്തി: പകര്‍ച്ചാവ്യാധികളുടെ കാലമാണ്, മുൻകരുതൽ വേണം

More
More
Health Desk 6 months ago
Health

ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷണങ്ങൾ നിർത്തിവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന

More
More
Health Desk 6 months ago
Health

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി പൗഡർ ഇനിമുതല്‍ അമേരിക്കയില്‍ വില്‍ക്കില്ല

More
More
Raisa K 6 months ago
Health

'ബ്രേക്ക് ദ ചെയിന്‍' ആദ്യം പഠിപ്പിച്ച ഇരുളിൽ വിളക്കേന്തിയ മാലാഖ

More
More
News Desk 6 months ago
Health

സ്റ്റെം സെല്‍ ചികിത്സ: നിര്‍ണായക നേട്ടവുമായി യുഎഇ

More
More