ചികിത്സ നിഷേധിച്ച് 18 ആശുപത്രികള്‍; ബാഗ്ലൂരില്‍ കൊവിഡ് രോഗിയ്ക്ക് ദാരുണാന്ത്യം

ബാഗ്ലൂരില്‍ കൊവിഡ്‌ രോഗിയ്ക്ക് ചികിത്സ നിഷേധിച്ച് 18 ആശുപത്രികള്‍ ഒടുവില്‍ അവസാനം എത്തിയ ആശുപത്രിയില്‍ വച്ച് രോഗി മരണപ്പെട്ടു. ഭവാര്‍ലാല്‍ സുജാനി എന്ന 52 കാരനാണ് കൊവിഡ്‌ ബാധയെതുടര്‍ന്ന് ദാരുണാന്ത്യം സംഭവിച്ചത്.

ഭവാര്‍ലാല്‍ സുജാനി കോവിഡ് -19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയപ്പോള്‍ തന്നെ സഹോദരന്‍ ദിനേശ് ഇയാളെ സ്‌കൂട്ടറില്‍ വീട്ടില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുളള ഭഗവാന്‍ മഹാവീര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് ആശുപത്രി ജീവനക്കാരോട് പറഞ്ഞപ്പോള്‍ രോഗിയെ അകത്തേക്ക് കൊണ്ടുപോയി എക്‌സ്-റേ എടുത്ത്, ഒരു ഇംഗ്ലീഷ് കുറിപ്പടി കൊടുത്തശേഷം അവിടെ നിന്ന് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ആംബുലന്‍സില്‍  സഹോദരനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയും ചികിത്സ നിഷേധിച്ചു. 

''സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍ തന്റെ സഹോദരന് ചികിത്സ നിഷേധിച്ചു, അവര്‍ ഞങ്ങളെ പ്രവേശന കവാടത്തില്‍ നിന്ന് തന്നെ തിരിച്ചയക്കുകയായിരുന്നു''- ഭവാര്‍ലാല്‍ സുജാനിയുടെ സഹോദരന്‍ ദിനേശ് മാധ്യമങ്ങളോട് പറഞ്ഞു. 

പിതാവിന്റെ ചികിത്സയ്ക്കായി തന്റെ കുടുംബം 18 ആശുപത്രികള്‍ കയറി ഇറങ്ങിയതായും  സഹായം ആവശ്യപ്പെട്ട് 32 പേരെ വിളിക്കുകയും ചെയ്തുവെന്ന് ഭവാര്‍ലാലിന്റെ ഇളയ മകന്‍ വിക്രം ഒരു പ്രാദേശിക പത്രത്തോട് പറഞ്ഞു, 

എന്നാല്‍  കൊവിഡ്‌ രോഗികള്‍ക്കായി ആശുപത്രിയില്‍ നീക്കിവച്ചിട്ടുള്ള 45 കിടക്കകളിലും  ഭവാര്‍ലാലിനെ കൊണ്ടുവന്ന സമയത്ത് രോഗികളായിരുന്നുവെന്നുമാണ് ഭഗവാന്‍ മഹാവീര്‍ ആശുപത്രി ജീവനക്കാരില്‍ നിന്ന് വരുന്ന വിശദീകരണം. സംഭവത്തില്‍  ഒരു സര്‍ക്കാര്‍ ആശുപത്രി ഉള്‍പ്പെടെ 9 ഹോസ്പിറ്റലുകളിലേക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More