കോവാക്‌സിന്‍; ഓന്നാം ഘട്ടത്തിന്റെ ഫലങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷം രണ്ടാം ഘട്ടം ആരംഭിച്ചാല്‍ മതിയെന്ന് എസ് ഇ സി

കോവിഡിനെതിരെ ഇന്ത്യ വികസിപ്പിച്ച കോവാക്‌സിന്‍ വിപണിയിലെത്താന്‍ സമയമെടുക്കും. കോവാക്‌സിന്റെ രണ്ടാം ഘട്ടം പഠനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒന്നാം ഘട്ടത്തിന്റെ ഫലങ്ങള്‍ സമര്‍പ്പിക്കണമെന്ന് സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി വാക്‌സിന്‍ നിര്‍മാതക്കാളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 2020 ഓഗസ്റ്റ് 15 ഓടെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഐസിഎംആര്‍ അനുമതി നല്‍കിയതായിരുന്നു, ഈ തീരുമാനമാണ്  വിദഗ്ദ്ധര്‍ ഇപ്പോള്‍ തള്ളി കളഞ്ഞിരിക്കുന്നത്.

ജൂണ്‍ 15 ന് നടന്ന യോഗത്തിന് ശേഷം കോവാക്‌സിന്‍  പരീക്ഷിക്കുന്ന ക്ലിനിക്കല്‍ ട്രയല്‍ സൈറ്റുകള്‍ക്ക് അനാഫൈലക്‌സിസ് (അലര്‍ജി പ്രതികരണം) പോലുള്ള അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കണമെന്നും, നിരീക്ഷകര്‍ക്ക് ആവശ്യമായ യോഗ്യതയും പഠനം നടത്താനുള്ള പരിചയവും ഉണ്ടായിരിക്കണമെന്നും സബ്ജക്റ്റ് എക്സ്പെര്‍ട്ട് കമ്മിറ്റി (എസ്.ഇ.സി) ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വാക്‌സിന്റെ  രണ്ട് ഘട്ടത്തിനുമുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതാണ്. ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ച് ഭാരത് ബയോടെക്കാണ് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. മനുഷ്യര്‍ക്ക് മുന്നേ എലികള്‍, മുയലുകള്‍ എന്നി ജീവികളില്‍ നടത്തിയ പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വാക്‌സിന്‍ വിജയകരമായിരുന്നു.
Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More