നടി സുമലതയ്ക്ക് കോവിഡ്

തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രയങ്കരിയായ നടി സുമലതയ്ക്ക് കോവിഡ് 19. സമുലത തന്നെയാണ് ഈ കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ലോക്‌സഭ അംഗമായ സുമലത തന്റെ ജോലിയുടെ ഭാഗമായി കോവിഡ് ഹോട്ട് സ്‌പോട്ടില്‍ സന്ദര്‍ശിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് തലവേദയും തൊണ്ടവേദയും അനുഭവപ്പെട്ടതോടെ കോവിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ റിസള്‍ട്ട് പോസിറ്റീവ് ആവുകയായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഹോം ക്വാറന്റൈനില്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് സുമലത വ്യക്തമാക്കി .

താനുമായിബന്ധപ്പെട്ട എല്ലാകാര്യങ്ങളും സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. സമ്പര്‍ക്കം പുലര്‍ത്തിയ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ പരിശോധന നടത്തണമെന്നും അവര്‍ പറഞ്ഞു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അന്തരിച്ച കന്നഡ നടന്‍ അംബരീഷിന്റെ ഭാര്യയാണ് സുമലത. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലെ മാണ്ഡ്യയില്‍നിന്നുമാണ് സുമലത ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ ബഹുദൂരം പിന്നിലാക്കിയാണ് സുമലതയുടെ വിജയം. 





Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More