ഒസ്കാറുകാരെയും കൊറിയാക്കാരെയും പാഠം പഠിപ്പിക്കാന്‍ തേനപ്പന്‍

ചെന്നൈ: ഓസ്കാര്‍ പുരസ്കാരം നേടിയ കൊറിയന്‍ ചിത്രം 'പാരാസൈറ്റി'നെതിരെ  തമിഴ് നിര്‍മ്മാതാവ് തേനപ്പന്‍. പാരസൈറ്റിന്‍റെ കഥ, താന്‍ 1999-ല്‍ ചെയ്ത 'മിന്‍സാര കണ്ണാ' യില്‍ നിന്ന്  കോപ്പിയടിച്ഛതാണെന്നാണ് തേനപ്പന്‍റെ വാദം. വിജയ്‌ നായകനായി അഭിനയിച്ച മിന്‍സാര കണ്ണായുടെ കഥ ,ഒരു സമ്പന്ന വീട്ടില്‍ ജോലിചെയ്യുന്ന ആള്‍ വീട്ടുകാരറിയാതെ ആ വീട്ടില്‍ നടത്തുന്ന ഇടപെടലുകളിലൂടെയാണ് ഇതള്‍ വിരിയുന്നത്. വീട്ടുകാരന്‍റെ ഇളയ സഹോദരിയെ പ്രണയിച്ച്, ഒടുക്കം തന്‍റെ വീട്ടിലുള്ളവരെ ഓരോരുത്തരെയായി അവിടെ എത്തിക്കാനായി  കഥാനായകന്‍ നടത്തുന്ന തന്ത്രങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

പാരസൈറ്റിലും പ്രധാന കഥാപാത്രം ഇങ്ങനെ ഒളിച്ചു താമസിച്ചു കൊണ്ടാണ് തന്‍റെ നീക്കങ്ങള്‍ നടത്തുന്നത്. അതുകൊണ്ടു തന്നെ പാരാസൈറ്റിന്‍റെ കഥ മിന്‍സാര കണ്ണായുടേതാണെന്ന് തനിക്കൊരു സംശയവുമില്ലെന്ന്  തേനപ്പന്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി കൊറിയന്‍  ചിത്രമായ പാരാസൈറ്റിന്‍റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ വക്കീല്‍ നോട്ടീസ് അയക്കാനാണ് തേനപ്പന്‍റെ തീരുമാനം. ഇതിനായി അന്താരാഷ്ട്ര തലത്തില്‍ ബന്ധങ്ങളുള്ള നിയമവിദഗ്ദരെ സമീപിക്കാനൊരുങ്ങുകയാണ് തേനപ്പന്‍.

തിരക്കഥക്കും സംവിധാനത്തിനും ഉള്‍പ്പെടെ 4 ഓസ്കാര്‍ പുരസ്കാരങ്ങളാണ് പാരസൈറ്റ് നേടിയത്. ഓസ്കാകാറിലെ  മികച്ച ചിത്രവും രാജ്യാന്തര ചിത്രവും  ഈ കൊറിയന്‍ സിനിമ തന്നെയായിരുന്നു. പാരാസൈറ്റില്‍ കഥാനായകന്  പ്രണയമില്ല. മനുഷ്യരുടെ വിഹ്വലതകളില്‍ ഊന്നിയാണ് പാരാസൈറ്റ് കഥ പറയുന്നത്. എന്നാല്‍ പ്രണയമില്ലെങ്കിലും കഥാതന്തു ഒന്നുതന്നെയാണ് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് തേനപ്പന്‍.

തന്‍റെ സിനിമയെ  ഓസ്കാര്‍ ചിത്രത്തോട്  താരതമ്യപ്പെടുത്തുന്നതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു  മിന്‍സാര കണ്ണായുടെ സംവിധായകന്‍ കെ.എസ്‌ രവികുമാറിന്‍റെ പ്രതികരണം. പടയപ്പ, തെന്നാലി, തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് കെ.എസ്‌ രവികുമാര്‍. എന്നാല്‍  'മിന്‍സാര കണ്ണാ' പ്രദര്‍ശന വിജയം നേടാത്ത കോമഡി ചിത്രമാണ്. വിജയ്, കുശ്ബു, രംഭ, തുടങ്ങിയവരാണ് മിന്‍സാര കണ്ണായില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  

Contact the author

News Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More