വല്ലാതെ പ്രയോഗിക്കണ്ട കീറ്റോ പണിതരും

കീറ്റോ ഡയറ്റില്‍ ഹരം കയറി നില്‍ക്കുന്നവരില്‍ നിരാശയുണ്ടാക്കുന്നതാണ് അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍ നിന്ന്  വരുന്ന വാര്‍ത്തകള്‍.  പൊണ്ണത്തടിയും രോഗങ്ങളും  മറികടക്കാന്‍ കീറ്റോ ഡയറ്റ് ഏറ്റവും ഫലപ്രദമായ മാര്‍ഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍  ദീര്‍ഘകാലത്തേക്ക് കീറ്റോ ഡയറ്റ് തുടരുന്നത് വിപരീതഫലം ചെയ്യുമെന്നാണ് യേല്‍ സര്‍വകലാശാലയില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. 

എലികളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ഒരാഴ്ച്ചയില്‍ കൂടുതല്‍ കീറ്റോ ഡയറ്റ് പരീക്ഷിക്കുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. എന്നാല്‍ കുറഞ്ഞ കാലത്തേക്ക് കീറ്റോ ഡയറ്റ്  പ്രയോഗിക്കുന്നത് അദ്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും പഠനം പറയുന്നു. 

ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയാന്‍ കീറ്റോ സഹായിക്കും. അന്നജത്തിന്‍റെ അളവ് കുറവും കൊഴുപ്പിന്‍റെ അളവ് കൂടുതലുമാണ് കീറ്റോ ഭക്ഷണത്തിലൂടെ ഒരാള്‍ക്ക്‌ ലഭിക്കുക. അക്കാരണത്താല്‍ ശരീരത്തിലെ  ഗ്ലൂക്കോസിന്‍റെ അളവ് കുറയും. തുടര്‍ന്ന് ശരീരത്തിലെ സഞ്ചിത കൊഴുപ്പിനെ കത്തിച്ചു കളഞ്ഞാണ് ശരീരം ഊര്‍ജം സംഭരിക്കുക. ഇത് ശരീര ഭാരം കുറക്കുകയും പ്രമേഹ സാധ്യത കുറക്കുകയും ചെയ്യും. ഭാരക്കൂടുതല്‍ കൊണ്ട് ശരീരത്തിനുണ്ടാവാന്‍ സാധ്യതയുള്ള എല്ലാ അസ്വസ്ഥതകളില്‍ നിന്നും മോചനം ലഭിക്കാന്‍ കീറ്റോ സഹായിക്കും.

എന്നാല്‍ ഒരാഴ്ചക്കു ശേഷവും കീറ്റോ ഡയറ്റ് പരീക്ഷിക്കപ്പെട്ട എലികളില്‍ കത്തിച്ചു കളയാന്‍ പാകത്തിലുള്ളതിനേക്കാള്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതായി കണ്ടെത്തി. ഇത് പൊണ്ണത്തടി കൂട്ടുമെന്നും രക്തക്കുഴലുകളുടെ വികാസം കുറക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം മനുഷ്യരില്‍ കീറ്റോ ഡയറ്റ് എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലാക്കാന്‍ കുറേക്കൂടി പഠനങ്ങള്‍  വേണ്ടിവരുമെന്നാണ് യേല്‍ സര്‍വകലാശാലാ ഗവേഷകര്‍  പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
Web Desk 2 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

More
More
Web Desk 8 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 11 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 1 year ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More