മലപ്പുറം കളക്ടര്‍ ഉള്‍പ്പടെ 21 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

മലപ്പുറം കളക്ടര്‍ കെ. ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കളക്ടര്‍, അസിസ്റ്റന്‍റ്  കളക്ടര്‍, സബ് കളക്ടര്‍ എന്നിവര്‍ ഉള്‍പ്പടെ കളക്ടറേറ്റിലെ 21 ഉന്നത ഉഗ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കരിപ്പൂരിലുണ്ടായ ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായതിന് പിന്നാലെ കളക്ടര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു.

രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായ 42 പൊലീസ് ഉദ്യോഗസ്ഥരും 72 അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും ക്വാറന്റീനിലാണ്. മലപ്പുറം ജില്ലയിലെ ആറ് എസ്എച്ച്ഒമാർ ഉൾപ്പടെ 38 പേരും നിരീക്ഷണത്തിൽ പോയി. കോഴിക്കോട് ജില്ലയിൽ നിന്നും 28 ഉം തൃശൂരിൽ നിന്നും ആറ് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.

മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഗണ്‍മാന് നേരത്തെ രോഗം ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എസ്പിയും ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. എസ്പി ഓഫീസിലെ ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് 202 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയും 158 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ത്തിലൂടെയുമാണ് രോഗബാധ. ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More