361 തടവുകാർക്ക് കൊവിഡ്; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആശങ്ക

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ആശങ്ക കനക്കുന്നു. സമ്പർക്ക ബാധിത കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച വിചാരണ തടവുകാരൻ മരിച്ചു. 361 തടവുകാർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഒരു ജീവനക്കാരനും കോവിഡ് ബാധിച്ചെന്നു കണ്ടെത്തി.

കഴിഞ്ഞ നാലുദിവസത്തിനിടെ അഞ്ഞൂറോളം പേര്‍ക്കാണ് പരിശോധന നടത്തിയത്. പരിശോധനകളുടെ എണ്ണം കൂടുംതോറും രോഗികളുടെ എണ്ണവും ഉയരുകയാണ്. പരിശോധന തുടരും എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. കോവിഡ് മൂലം ഇന്ന് ഒരു തടവുകാരന്‍ മരിച്ചിരുന്നു. വിചാരണ തടവുകാരനായ മണികണ്ഠന്‍(72) ആണ് മരിച്ചത്.

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,217 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,48,793 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,424 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1548 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 23, മലപ്പുറം ജില്ലയിലെ 12, കണ്ണൂര്‍ ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 4, കൊല്ലം ജില്ലയിലെ 2, പാലക്കാട്, വയനാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More