ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് 2,17,130 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയിത് 2,15,696 ആയിരുന്നു. ലോകത്താകെ ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത് 2,56,33,194 പേര്‍ക്കാണ്. ഈ മാസം തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. ഇടയ്ക്ക് 3 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്ന നിരക്ക് പിന്നീട് 2.5 ലക്ഷത്തിലേക്ക് തന്നെ താഴ്ന്നിരുന്നു. രോഗ വ്യാപനം ലോകത്താകെ ശക്തമായ രീതിയില്‍ തുടരുകയാണ്. ലോകത്താകെ നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത് 61,160 പേരാണ്.1,79,38,980 പേര് ഇതിനകം രോഗവിമുക്തരായി. 68,39,467 പേര് നിലവില്‍ ചികിത്സയിലാണ്.
24 മണിക്കൂറിനുള്ളില്‍ 3648 മരണം
ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3648 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ഇന്നലെ നിരക്ക് 3708 ആയിരുന്നു.