വാര്‍ഡ്‌ വിഭജന ബില്ലിന് ഒടുവുല്‍ ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വാര്‍ഡുകള്‍ പുനര്‍ വിഭജനം നടത്താനുദ്ദേശിച്ച് സര്‍ക്കാര്‍ നിയമസഭയില്‍ പാസ്സാക്കിയ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. നേരത്തെ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചതോടെ നിയമമായി മാറിയ ബില്ലുമായി ഇനി സര്‍ക്കാരിന് മുന്നോട്ടു പോകാം. 

വാര്‍ഡ്‌ വിഭജനവുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണറും പ്രതിപക്ഷവും സര്‍ക്കാരുമായി ഇടഞ്ഞിരുന്നു.എന്നാല്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ ഇക്കാര്യത്തില്‍ സര്‍ക്കാരിനു മുന്നിലുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയിരിക്കുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായി സര്‍ക്കാര്‍ രൂപീകരിച്ച വാര്‍ഡ്‌ പുനര്‍നിര്‍ണ്ണയ കമ്മീഷന്‍ അഞ്ചുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രകൃയ പൂര്‍ത്തിയാക്കേണ്ടതുണ്ട്.  അതിനകം വാര്‍ഡ്‌ വിഭജനവും പുതുക്കിയ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണവും നടക്കണം. ഇതിനുള്ള  പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതപെടുത്തുകയാണ് ഇനി വേണ്ടത്. 

വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി  പുനര്‍ നിര്‍നിര്‍ണ്ണയിച്ച വാര്‍ഡുകളുടെ കരട് പട്ടിക പുറത്തിറക്കി, അതിന്മേലുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ സമയം അനുവദിക്കണം. അതിനു ശേഷം മാത്രമേ അന്തിമ പട്ടികക്ക് രൂപം നല്‍കാന്‍ കഴിയൂ.

2015 - ലെ  വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ 2019 -ലെ പട്ടിക മാനദണ്‍ഡമാക്കാനുള്ള ഹൈക്കോടതി ഉത്തരവു മൂലം അത് തടസ്സപ്പെടുകയാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍  സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. 

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More