ധനമന്ത്രി തോമസ്‌ ഐസക്കിന് കൊവിഡ്‌ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്കിന് കൊവിഡ്‌ സ്ഥിരീകരിച്ചു. ഞായറാഴ്ച നടത്തിയ ആന്റിജെന്‍ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമാണ് ഒരു മന്ത്രിക്ക് കൊവിഡ്‌ ബാധിക്കുന്നത്. ഡോ.‌ ഐസക്കിനെ  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ്‌ മന്ത്രിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്‌. എന്നാല്‍ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. 

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി ഐസക്കിന്റെ പേര്‍സണല്‍ സ്റ്റാഫിലുള്ളവര്‍ നിരീക്ഷണത്തില്‍ പോയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഡോ.‌ ഐസക്കുമായി ബന്ധപ്പെട്ട മന്ത്രിസഭയിലെയും പാര്‍ട്ടിയിലെയും എത്രപേര്‍ നിരീക്ഷണത്തിലേക്ക് മാറേണ്ടിവരും എന്നതിനെ സംബന്ധിച്ച് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ നിരീകഷണത്തില്‍ പോയതായി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിരീക്ഷണത്തില്‍ പോകും. ഇവര്‍ക്ക് പുറമെ ധനകാര്യ വകുപ്പ്, പൊതു ഭരണവകുപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥന്‍മാരടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരുമെന്നാണ് കരുതുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More