ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറക്ക് കൊവിഡ്. മലൈക അറോറ ഇൻസ്റ്റാഗ്രാമിലൂടെയാണ് രോഗവിവരം അറിയിച്ചത്. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്നും, വീട്ടിൽ ക്വാറന്റീനിലാണെന്നും രോഗലക്ഷണങ്ങൾ ഇല്ലെന്നും മലൈകാ ഇൻസ്റ്റാഗ്രാമിൽ അറിയിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ നടപടികളും പാലിച്ച് ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും നിർദ്ദേശ പ്രകാരം വീട്ടിൽ കഴിയുകയാണെന്ന് മലൈക പറഞ്ഞു. എല്ലാവും സുരക്ഷിതരായി ഇരിക്കണമെന്നും കുറിപ്പിലുണ്ട്.
ബോളിവുഡ് നടൻ അർജുൻ കപ്പൂറിന് കഴിഞ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അർജുൻ കപൂറിന്റെ കാമുകിയാണ് മലൈക അറോറ. അർജുൻ കപൂർ വീട്ടിൽ ചികിത്സയിലാണ്. ഇന്നലെയാണ് അർജുന് കൊവിഡ് സ്ഥിരീകരിച്ചത്.
1998 ൽ ഷാറൂക്ക് ഖാൻ നായകനായ ദിൽ സെ എന്ന ചിത്രത്തിലെ നൃത്ത രംഗത്തിലൂടെയാണ് മലൈക വെള്ളിത്തിരയിൽ എത്തിയത്. 22 ചിത്രങ്ങളിൽ വേഷമിട്ട മലൈക 2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന സിനിമയുടെ നിർമാവാണ്. 47 കാരിയായ മലൈകയുടെ മാതാവ് മലയാളിയാണ്. ബോളിവുഡ് നടി അമൃതാ അറോറ സഹോദരിയാണ്.