വാക്‌സിൻ നിർമാണം പുനരാരംഭിച്ച് ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിച്ചു. പ്രശസ്ത മരുന്ന് നിർമാണ കമ്പനിയായ അസ്ട്രസേനെക്കയുമായി സഹകരിച്ചുകൊണ്ടാണ് ഓക്സ്ഫോഡ് വാക്സിന്‍ നിര്‍മ്മിക്കുന്നത്. നേരത്തെ ബ്രിട്ടണില്‍ പരീക്ഷണങ്ങളിൽ പങ്കെടുത്തവരിലൊരാൾക്ക് ശരീരികാസ്വാസ്ഥ്യം ഉണ്ടായതിനെതുടർന്ന് ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേയും പരീക്ഷണം താത്കാലികമായി നിർത്തിവെച്ചിരുന്നു. 

സുരക്ഷാ വിവരങ്ങളുടെ സ്വതന്ത്ര അവലോകനത്തിന് ശേഷം പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എം‌എച്ച്‌ആർ‌എ) ശുപാർശ ചെയ്തിരുന്നു. യു‌കെ-യിലെ വിദഗ്ധ ആരോഗ്യ സമിതി അന്വേഷണം അവസാനിപ്പിക്കുകയും പരീക്ഷണം പുനരാരംഭിക്കുന്നത് സുരക്ഷിതമാണെന്ന് അറിയിക്കുകയും ചെയ്തതായി അസ്ട്രസേനെക്ക അറിയിച്ചു. വാക്സിൻ പരീക്ഷണങ്ങള്‍ക്കിടെ ഇത്തരത്തിലുള്ള തടസ്സങ്ങള്‍ സാധാരണമാണെങ്കിലും, ആസ്ട്ര-ഓക്സ്ഫോർഡ് പരീക്ഷണത്തിലെ തടസ്സം, മരുന്നിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു.

പരീക്ഷണങ്ങളുടെ ഭാഗമായി 18,000 ത്തോളം ആളുകൾക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഡോസ് നല്‍കിയതായി ഓക്സ്ഫോർഡ് അറിയിച്ചു. പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരുടെ സ്വകാര്യതയെ മാനിച്ച് ശാരീരികസ്വാസ്ഥ്യം പ്രകടിപ്പിച്ചയാളുടെ വിവരങ്ങൾ പുറത്തുവിടില്ലെന്നും കമ്പനി വ്യക്തമാക്കി.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More