വിചാറ്റ് നിരോധിക്കാനുള്ള ശ്രമം കോടതി തടഞ്ഞു; ട്രംപിനു തിരിച്ചടി

യു.എസില്‍ വിചാറ്റ് നിരോധിക്കാനുള്ള ശ്രമം കോടതി തടഞ്ഞു. ഭരണഘടനയുടെ ആദ്യ ഭേദഗതി വാഗ്ദാനം ചെയ്യുന്ന സംസാര സ്വാതന്ത്ര്യം ഹനിക്കുന്ന നീക്കമാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടല്‍. രാജ്യ സുരക്ഷക്കും, രാജ്യാന്തര ഡേറ്റ സുരക്ഷക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമ ആപ്പായ വിചാറ്റ് യുഎസ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ ഡൗണ്‍ലോഡ് ചെയ്യുന്നത് സമ്പൂര്‍ണമായി നിരോധിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.

വിചാറ്റ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനക്ക് കൈമാറുന്നു എന്നാണ് യു.എസിന്റെ പ്രധാന ആരോപണം. എന്നാല്‍ വിചാറ്റും ചൈനയും ഈ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ടിക്ക്ടോക്കിനെതിരെയും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ടിക്ക് ടോക്ക് അമേരിക്കന്‍ കമ്പനിയായ ഓറക്കിളുമായി സഖ്യത്തിലായി ട്രംപിന്റെ ഭീഷണിയെ മറികടക്കാനുള്ള ശ്രമത്തിലാണ്.

വിചാറ്റ് നിരോധിച്ചുകൊണ്ടുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് യുഎസിലെ ഒരു കൂട്ടം വിചാറ്റ് ഉപയോക്താക്കൾ കോടതിയെ സമീപിച്ചതോടെയാണ് നിര്‍ണ്ണായക വിധിയുണ്ടായത്. ചൈനയുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ഭീഷണികള്‍ക്ക് ധാരാളം തെളിവുണ്ടെങ്കിലും വിചാറ്റുമായി ബന്ധപ്പെട്ട് വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നാണ് സാൻ ഫ്രാൻസിസ്കോ ജഡ്ജി ലോറെല്‍ ബീലർ അഭിപ്രായപ്പെട്ടത്. 

Contact the author

Tech Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More