ലോകത്ത് പത്തില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് പത്തിൽ ഒരാൾക്ക് ഇതിനകം കൊവിഡ് ബാധിച്ചിട്ടുണ്ടാകാം എന്ന് ലോകാരോഗ്യ സംഘടന. ലോക ജനസംഖ്യയുടെ ബഹുഭൂരിപക്ഷം പേര്‍ക്കും രോഗം വരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളിൽ പ്രതിസന്ധി രൂക്ഷമാവുകയാണെന്നും, യൂറോപ്പിലെയും കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെയും സ്ഥിതി വഷളായി ദിനംപ്രതി കേസുകളും മരണങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജെന്‍സി എക്സ്പേര്‍ട്ട് മൈക്ക് റയാൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആഗോള ജനസംഖ്യയുടെ 10 ശതമാനം പേര്‍ക്കെങ്കിലും നിലവില്‍ കൊവിഡ് ബാധിച്ചിട്ടുണ്ടാകുമെന്നാണ് ഏറ്റവും പുതിയ അനുമാനം. അതിന്റെ തോത് ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലാണ്. എന്നാല്‍, ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അപകടത്തിലാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. രോഗം പടരുന്നത് തുടരുകയാണ്. കഠിനമായ ദിനങ്ങളാണ് വരാന്‍ പോകുന്നത്' -റയാന്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ചൈനയിലേക്ക് പോകാനുള്ള വിദഗ്ധരുടെ പട്ടിക തയ്യാറായതായും അദ്ദേഹം പറഞ്ഞു. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകള്‍ പ്രകാരം പത്ത് ലക്ഷത്തിലധികം ആളുകൾ ഇതിനകം കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More