കാട്ടുതീ: ഓസ്‌ട്രേലിയയില്‍ വംശനാശഭീഷണി നേരിടുന്ന കോലകള്‍ ദുരിതത്തില്‍

ഓസ്‌ട്രേലിയയിലെ കാട്ടുതീ കടുത്ത വംശനാശഭീഷണി നേരിടുന്ന കോലകളെ ദോഷകരമായി ബാധിച്ചു എന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന ജീവികളാണ് കോലകള്‍. രാജ്യത്തെ കാട്ടുതീ അറുപത്തിയൊന്നായിരം കോലകളെ ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. 2019 വര്‍ഷാവസാനത്തിലും 2020ലുമായി ഉണ്ടായ കാട്ടുതീ, കോലകളുള്‍പ്പെടെ 143 ദശലക്ഷം സസ്തനികളെ ബാധിച്ചു. പാരിസ്ഥിതിക സംഘടനയായ ഡബ്ല്യൂ ഡബ്ല്യൂ എഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കാട്ടുതീയില്‍ രാജ്യത്തുടനീളമുളള ആവാസവ്യവസ്ഥകള്‍ ബാധിക്കപ്പെട്ടിട്ടുണ്ട്.

2.46 കോടി ഉരഗവര്‍ഗങ്ങളുള്‍പ്പെടെ മൂന്ന് കോടി മൃഗങ്ങള്‍ കാട്ടുതീയ്ക്ക് ഇരയായിട്ടുണ്ട്. ആധുനിക ചരിത്രത്തിലെ ഏറ്റവും മോശമായ വന്യജീവി ദുരന്തങ്ങളില്‍ ഒന്നാണ് ഈ തീപ്പിടുത്തമെന്ന് ഡബ്ല്യൂ ഡബ്ല്യൂ എഫ് ഓസ്‌ട്രേലിയന്‍ ചീഫ് എക്‌സിക്ക്യൂട്ടീവ് ഡെര്‍മോട്ട് ഓ ഗോര്‍മാന്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം ഇനിയും ഇത്തരത്തില്‍ തീപ്പിടുത്തങ്ങളുണ്ടാവാം അതിനെതിരെ എന്തെങ്കിലും ചെയ്യേണ്ട സമയമാണിതെന്ന് ഗവേഷകര്‍ പറയുന്നു.  കാട്ടുതീ പടര്‍ന്നതിന്റെ കാരണം അവ്യക്തമാണ്. ഇതുവരെ ആകെയുള്ള  ജീവികളില്‍ എത്രയിനം ജീവികള്‍ കാട്ടുതീയ്ക്ക് ഇരകളായിട്ടുണ്ടെന്നു തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ മൃഗങ്ങള്‍ തീപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടാല്‍ പോലും തീപ്പൊളളലുകളും പരിക്കുകളും അവയുടെ ജീവന്‍ നഷ്ടപ്പെടാനുളള കാരണമാവുമെന്ന് റിപ്പോര്‍ട്ട്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഭൂഖണ്ഡത്തിലെ എല്ലാ ജീവജാലങ്ങളെയും നിരീക്ഷിക്കുകയാണ് അവയെ സംരക്ഷിക്കാനായി നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം എന്ന് ഗവേഷകര്‍ പറയുന്നു. അവ എവിടെയാണ് താമസിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞാല്‍ കാട്ടുതീയും വരള്‍ച്ചയും വെളളപ്പൊക്കവുമെല്ലാം മൃഗങ്ങളെ വന്‍തോതില്‍ ബാധിക്കുന്നത് തടയാന്‍ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡബ്ല്യൂ ഡബ്ല്യൂ എഫ് ഗവേഷകര്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 2 months ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 2 months ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 9 months ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 9 months ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More