ക്യാപിറ്റോൾ ആക്രമണത്തിനിടെ ഇന്ത്യൻ പതാകയുമായി എത്തിയ മലയാളിക്കെതിരെ കേസ്

അമേരിക്കയിൽ ട്രംപ് അനുകൂലികളുടെ ക്യാപിറ്റോൾ ഹിൽസ് ആക്രമണത്തിനിടെ ഇന്ത്യൻ ദേശീയ പതാക വീശിയ മലയാളിയായ വിൻസെന്റ് സേവ്യറിനെതിരെ പരാതി. സേവ്യറിനെതിരെ ഡൽഹി കൽക്കാജി പൊലീസ് സ്റ്റേഷനിലാണ് പരാതി കിട്ടിയത്. ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.  സേവ്യറിന്റെ നടപടി  രാജ്യത്തിന്റെ യശസിന് കളങ്കമുണ്ടാക്കിയതായി പരാതിയിൽ പറയുന്നു. ഇന്ത്യയിൽ എത്തിച്ച് സേവ്യറിനെതിരെ നിയമനടപടികൾക്ക് വിധേയനാക്കണമെന്നാണ് ആവശ്യം.

ക്യാപിറ്റോൾ ഹിൽസ് ആക്രമണത്തിൽ പങ്കെടുത്ത സേവ്യർ ഇന്ത്യൻ പതാകയുമായി എത്തിയത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടക്കം ഈ ദൃശ്യം സംപ്രേഷണം ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലയാളിയായ വിൻസെന്റ് സേവ്യറിന്റെ പേര് പുറത്തുവന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ക്യാപിറ്റോൾ കലാപത്തിൽ ഇന്ത്യൻ പതാക ഉപയോ​ഗിച്ചതിൽ തെറ്റില്ലെന്ന നിലപാടിലാണ് വിൻസെന്റ് സേവ്യർ. താൻ ആക്രമണത്തിൽ പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് പേരാണ് ട്രംപിനെ അനുകൂലിച്ച് രം​ഗത്തത്തിയത്. ഇതിൽ വിരലിലെണ്ണാവുന്നരാണ് ആക്രമണം നടത്തിയതെന്നും സേവ്യർ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 11 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More