ഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് 54 ലക്ഷം പേര് സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അമ്പത്തിനാല് ലക്ഷത്തി പതിനാറായിരത്തി എണ്ണൂറ്റി നാല്‍പ്പത്തിയൊമ്പത് പേരാണ് ഇതുവരെ വാക്സിന് സ്വീകരിച്ചത്. ഉത്തര്‍പ്രദേശിലാണ് വാക്സിന് സ്വീകരിച്ചവരിലേറേയും. മഹാരാഷ്ട്ര, രാജസ്ഥാന് ,കര്‍ണാടക, എന്നീ സംസ്ഥാനങ്ങളിലാണ് ഉത്തര്‍പ്രദേശിനുശേഷം ഏറ്റവും കൂടുതല്‍ വാക്സിന് സ്വീകരിച്ചവരുളളത്.
21 ദിവസത്തിനുള്ളില്‍ അമ്പത് ലക്ഷത്തിലേറേ പേരിലേക്ക് വാക്സിന് അതിവേഗം എത്തിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ 4,57,404 പേര്‍ക്കാണ് വാക്സിനേഷന് നല്‍കിയിരിക്കുന്നത്. രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അമ്പത്തിനാലായിരം കടന്നു. ഇരുപത്തിനാല് മണിക്കൂറിനുളളില്‍ 94 മരണം റിപ്പോര്‍ട്ട് ചെയ്തു.