ഖത്തറിലേക്ക് കടക്കാന്‍ ഇന്ത്യാക്കാര്‍ക്ക് വിലക്ക്

ഖത്തര്‍: കൊറോണ ജാഗ്രതയുടെ ഭാഗമായി ഇന്ത്യയുള്‍പ്പെടെ 14 - രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് താല്‍ക്കാലികമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള എല്ലാ യാത്രകള്‍ക്കും വിലക്ക് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളികളുടെ മടക്ക യാത്ര അനന്തമായി നീളും. ഇനിയോരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇപ്പോള്‍ എര്‍പ്പെടുത്തിയ യാത്ര വിലക്ക് നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ചൈന, പാകിസ്ഥാന്‍, ദക്ഷിണ കൊറിയ തായ് ലാന്‍ഡ്, നേപ്പാള്‍, ബംഗ്ലാദേശ്, ഇറാന്‍, ഇറാഖ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ലെബനന്‍ തുടങ്ങി പതിനാല്‌ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് തല്ക്കാലം റദ്ദാക്കിയിരിക്കുന്നത്.  കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്കുകള്‍ അടുത്ത ദിവസങ്ങളില്‍  ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. പൊതു പരിപാടികള്‍ക്ക് ഖത്തര്‍ നേരത്തെ തന്നെ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു.

Contact the author

web desk

Recent Posts

Web Desk 2 months ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 4 months ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 9 months ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More
Gulf

പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം - കര്‍ശന നിര്‍ദ്ദേശവുമായി സൗദി

More
More
Web Desk 10 months ago
Gulf

സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി

More
More