അമ്പത് ശതമാനം സീറ്റ് യുവജനങ്ങള്‍ക്ക്: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐസിസി നിര്‍ദ്ദേശ പ്രകാരം 50 ശതമാനം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടുതവണ തുടര്‍ച്ചയായി തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കില്ല. പ്രകടനപത്രിക അന്തിമഘട്ടത്തിലെത്തി.ഘടകകക്ഷികളുമായി ആലോചിച്ച് രണ്ടുദിവസത്തിനകം പ്രകാശനം ചെയ്യും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്ത് ചേരും.

അടുത്താഴ്ച തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കും. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിറ്റി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കും. ഘടകകക്ഷികളുമായിട്ടുള്ള സീറ്റ് വിഭജന ചര്‍ച്ച അവസാനഘട്ടത്തിലാണ്. എത്രയും വേഗം അതും പൂര്‍ത്തിയാക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 1 year ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 1 year ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 1 year ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 1 year ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 1 year ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More