കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് ടൈംസ് നൗ-സീവോട്ടര്‍ സര്‍വ്വേ

Com. Pinarayi Vijayan, Oil painting by Rajasekharan from Wikimedia Commons

കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണമുണ്ടാകുമെന്ന് പ്രവചിച്ച് ടൈംസ് നൗ-സീവോട്ടര്‍ അഭിപ്രായസര്‍വ്വേ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി 82 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. യുഡിഎഫ് 56 സീറ്റുകള്‍ വരെ നേടും. ബിജെപി നില മെച്ചപ്പെടുത്തില്ല. ഒരു സീറ്റ് കൊണ്ട് ഇത്തവണയും തൃപ്തിപ്പെടേണ്ടി വരുമെന്ന് സര്‍വ്വേയില്‍ പറയുന്നു.

ഇടതുപക്ഷത്തിന് ഇത്തവണ വോട്ട് കുറയുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 2016ല്‍ 43.5 ശതമാനം വോട്ട് കിട്ടിയിരുന്നു. എന്നാല്‍ ഇത്തവണ അത് 42.9 ശതമാനമായി കുറയും. യുഡിഎഫിന്റെ വോട്ട് ശതമാനവും കുറയും. 2016ലെ 38.8 ശതമാനത്തില്‍ നിന്ന് 37.6 ശതമാനമായിട്ടാണ് കുറയുക. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനത്തില്‍ 42.34 ശതമാനം ജനങ്ങളും സംതൃപ്തി രേഖപ്പെടുത്തി.

ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ചുകൊണ്ട് നേരത്തെയും സര്‍വ്വേകള്‍ പുറത്തുവന്നിരുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് 91 മണ്ഡലങ്ങളില്‍ വരെ ജയിക്കുമെന്നാണ് എബിപി ന്യൂസ് സീ വോട്ടര്‍ സര്‍വ്വേ പ്രവചിച്ചത്. ഇടതുമുന്നണി ഏറ്റവും കുറഞ്ഞത് 72 സീറ്റെങ്കിലും നേടുമെന്നാണ് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ട്വന്റിഫോര്‍ സര്‍വ്വേ പ്രവചനം. 

Contact the author

Election Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More