സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് മുന്‍‌കൂര്‍ അനുമതി തേടണം

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പെടെയുള്ള മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിന് മുന്‍‌കൂര്‍ അനുവാദം വാങ്ങണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സിനിമാ തിയേറ്റര്‍, ഓണ്‍ലൈന്‍  ഈ പേപ്പറുകള്‍, റേഡിയോ, ടെലിവിഷന്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, വോയിസ്‌ മെസ്സേജ്,സാമൂഹിക മാധ്യമങ്ങള്‍, എസ്.എം.എസ്, മറ്റ് ദൃശ്യ മാധ്യമ സങ്കേതങ്ങള്‍, പൊതു സ്ഥലങ്ങളിലെ ഓഡിയോ, വീഡിയോ പ്രദര്‍ശനം തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് മുന്‍‌കൂര്‍ അനുമതി തേടണം . 

തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പരസ്യങ്ങള്‍ക്ക്  എംസിഎംസി [മീഡിയ സര്‍ട്ടിഫികേഷന്‍  ആന്‍ഡ് മോണിറ്ററിംഗ്]  കമ്മിറ്റിയുടെ അനുമതി ഉണ്ടായിരിക്കണം. കാക്കനാട് സിവില്‍ സ്റ്റേഷനില്‍  പബ്ലിക്‌ റിലേക്ഷന്‍സ്  വകുപ്പിന്‍റെ  മീഡിയ സെന്‍ററിലാണ്  പരസ്യങ്ങള്‍ക്കുള്ള അനുമതി നല്‍കുന്ന സെല്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 10മുതല്‍ വൈകുന്നേരം 5മണി വരെയാണ്  സെല്‍  പ്രവര്‍ത്തിക്കുന്നത്. അനുമതിയില്ലാത്ത പരസ്യ ചിത്രങ്ങള്‍ കണ്ടെത്തിയാല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെയും  സ്ഥാനാര്‍ഥിയുടെയും  തെരഞ്ഞെടുപ്പ് ചിലവില്‍  ഉള്‍പെടുത്തും.

പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും പരസ്യം പ്രക്ഷേപണം ചെയ്യുന്നതിന് 3 ദിവസം മുന്‍പ്  വിശദ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ എംസിഎംസി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ 7 ദിവസം മുന്‍പും അപേക്ഷ സമര്‍പ്പിക്കണം. പാര്‍ട്ടികള്‍ തയാറാക്കുന്ന പരസ്യങ്ങള്‍ സി ഡിയിലോ, ഡിവിഡിയിലോ ആക്കി രണ്ട് പകര്‍പ്പുകളും സാക്ഷ്യപെടുത്തിയ ട്രാന്‍സ്ക്രിപ്റ്റും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. പരസ്യം പ്രദര്‍ശിപ്പിക്കുന്നത്തിനുള്ള പണം ചെക്കായോ ഡിമാന്‍ഡ ട്രാഫ്റ്റായോ  മാത്രമേ നല്‍കൂ എന്ന് സാക്ഷ്യപെടുത്തണം.

Contact the author

National Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More