പുതുച്ചേരിയിൽ മുന്‍ മുഖ്യമന്ത്രി നാരായണസ്വാമിക്ക് സീറ്റില്ല

പുതുച്ചേരി മുൻ മുഖ്യമന്ത്രി വി. നാരായണസ്വാമിക്ക് സീറ്റില്ല. പ്രധാന മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ആദ്യഘട്ട പട്ടികയിൽ നാരായണസ്വാമിയുടെ പേരില്ല. നാരായണ സ്വാമിയെ ഒഴിവാക്കിയാണ് കോൺഗ്രസ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

നാരായണസ്വാമിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. നാരായണസ്വാമിയോട് കാട്ടിയത് അനീതിയാണെന്നും സീറ്റ് നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബിജെപിയുടെ അട്ടിമറി നീക്കങ്ങൾ തടയാൻ നാരായണസ്വാമിക്ക് കഴിഞ്ഞില്ലെന്ന് ഡിഎംകെ പരാതിപ്പെട്ടിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡിനെ സ്റ്റാലിൻ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം.

കോൺഗ്രസ് ഭരിച്ചിരുന്ന ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമായിരുന്നു കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി. നാലുവർഷമായി തുടരുന്ന രാഷ്ട്രീയകോലാഹലം അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പമാണ് പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 

Contact the author

News Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More