ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ. സുധാകരന്‍

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെ. സുധാകരന്‍. ഹൈക്കമാന്‍റും, കെപിസിസിയും ധര്‍മ്മടത്ത് മത്സരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് കണ്ണൂരിലെ മറ്റു മണ്ഡലങ്ങളില്‍ സജീവമകേണ്ടതിനാല്‍ മത്സരത്തിനില്ലന്നും സുധാകരന്‍ വ്യക്തമാക്കി.

ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ വിമുഖതയുണ്ട്. കൂടാതെ മത്സരത്തിനൊരുങ്ങാനുള്ള സമയം തനിക്ക് ലഭിച്ചില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. പകരം ധര്‍മ്മടത്ത് ഡി.സി.സി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ താല്‍പര്യമെന്നും അദ്ദേഹം‍ കൂട്ടി ചേര്‍ത്തു.

സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ താല്പര്യം, അദേഹത്തിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതോടെ ചില കൂടിയലോച്ചനകള്‍ക്ക് ഒരു മണിക്കൂര്‍ സമയം വേണമെന്ന് സുധാകരനും അറിയിച്ചിരുന്നു.

ധര്‍മ്മടത്ത് രണ്ട് തവണ മത്സരിച്ച മംമ്പറം ദിവാകരന്‍ മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കോണ്‍ഗ്രസിന് മറ്റു സ്ഥാനാര്‍ഥികളെ കണ്ടത്തേണ്ടിവന്നത്. മുഖ്യമന്ത്രിക്കെതിരെ  വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വതന്ത്രയായി  മത്സരിക്കുമെന്ന് അറിയിച്ചതോടെ കോണ്‍ഗ്രസ് അവരെ പിന്തുണക്കുമെന്ന രീതിയില്‍ കെപിസിസി അദ്ധ്യക്ഷന്‍‌ പ്രസ്താവന ഇറക്കിയെങ്കിലും തീരുമാനമൊന്നുമായില്ല.

Contact the author

Web desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More