സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന് കല്‍പ്പറ്റയില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാര്‍. 84.564 കോടി രൂപയുടെ സ്വത്താണ് സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളത്. കൈയ്യില്‍ 15000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തില്‍ 9.67 കോടിയും ഉണ്ട്. 74.97 കോടി രൂപയുടെ ഭൂസ്വത്തുണ്ട്.
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ വയസില്‍ മാത്രമല്ല, സമ്പന്നതയിലും പിന്നില്‍ കോഴിക്കോട് നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്താണ്. 14,508 രൂപയാണ് അഭിജിത്തിആസ്തി. കയ്യിലുള്ളത് മുവ്വായിരം രൂപ. 1.73 ലക്ഷം ബാങ്ക് വായ്പയുമുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് കെഎം അഭിജിത്. 26 വയസും 8 മാസവുമാണ് അഭിജിതിന്റെ പ്രായം. കോണ്‍ഗ്രസിന്റെ കായം കുളം സ്ഥാനാര്‍ത്ഥി അരിതാ ബാബുവാണ് പ്രായത്തില്‍ രണ്ടാമത്. അഭിജിതിന്റെ ജന്മദിനം 1994 ജൂലൈ 19 ഉം അരിതയുടേത് 1994 ജൂണ്‍ 30 ആണ്.
തൃശൂര്‍ ജില്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് 375 ഉം ഭാര്യ രാധികയ്ക്ക് 125 എന്നിങ്ങനെ 500 പവന് സ്വര്‍ണവുമുണ്ട്. ഇതിന് ഒരു കോടി 90 ലക്ഷം വില വരും. തമിഴ്നാട്ടില്‍ 82.42 ഏക്കര്‍ ഭൂമി, 2.16 കോടി നിക്ഷേപവും 7.73 കോടിയുടെ സ്വത്തുമുണ്ട്.