റുവാണ്ട: 7 -ാമത് റുവാണ്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളക്ക് ലഭിച്ചത്. ശനിയാഴ്ച റുവാണ്ടാ കിഗാളി കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ റുവാണ്ട സംസ്കാരിക മന്ത്രിയില്‍ നിന്ന് പുരസ്കാരം സംവിധായകന് ഷാനു സമദ് ഏറ്റുവാങ്ങി.
ബെന്‍സി പ്രോഡക്ഷ്ന്സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. കുഞ്ഞബ്ദുല്ലയായി വേഷമിട്ടിരിക്കുന്നത് ഇന്ദ്രന്‍സാണ്. ഈ ചിത്രത്തില്‍ ഇന്ദ്രന്‍സിന് ഏറ്റവും നല്ല നടനുള്ള ദേശീയ കലാ സംസ്കൃതി പുരസ്കാരം ലഭിച്ചിരുന്നു. ദര്‍ബംഗ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ഫീച്ചര്‍ ഫിലിം അവാര്‍ഡും മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളക്ക് ലഭിച്ചിട്ടുണ്ട്. ജെ.സി ഡാ നിയല്‍ പുരസ്കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.