വാഷിംഗ്ടണ്‍: രാജ്യം കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയില്‍ നില്‍ക്കെ, എല്ലാവര്ക്കും വാക്സിന് നല്‍കുകയാണ് ഏക പോംവഴിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി. കൊവിഡിനെ നേരിടാന്‍ ഇന്ത്യയില്‍ വാക്സിന് ഉത്പാദനം കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്താകമാനം പ്രതിസന്ധി സൃഷ്ടിക്കുന്ന വൈറസിനെ തുരത്താന്‍ ആഗോള തലത്തിലും, ആഭ്യന്തര തലത്തിലും വാക്സിന് നിര്‍മാണവും, വിതരണവും വേഗത്തിലാക്കണം. ഇതിനായി വന്‍കിട കമ്പനികളുമായി ചേര്‍ന്ന് രാജ്യങ്ങള്‍ പ്രവര്‍ത്തിക്കണം. ഇന്ത്യയിലെ അവസ്ഥ വളരെ ഗുരുതരമാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന് ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷെ ഇതുവരെ രാജ്യത്ത് എല്ലാവരിലേക്കും വാക്സിന് എത്തിയിട്ടില്ല- എബിസി ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഡോ.ആന്റണി ഫൗസി അഭിപ്രായപ്പെട്ടു.
ഒരു വര്‍ഷം മുന്‍പ് ചൈന നിര്‍മ്മിച്ചത് പോലെ താത്കാലിക ഫീല്‍ഡ് ആശുപത്രികള്‍ ഇന്ത്യ പണിയേണ്ടതുണ്ട്. ബെഡുകള്‍ ഇല്ലാത്തതിന്റെ പേരില്‍ രോഗികളെ പുറത്താക്കാന്‍ പാടില്ല. ഏറ്റവും അവശ്യമുള്ള ഓക്സിജന്‍, ജനങ്ങള്‍ക്ക് നല്കുവാന് ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.