മോഹൻലാലിന്റെ മരക്കാർ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനാവുന്ന 'മരക്കാർ അറബിക്കടലിന്റെ സിം​ഹം'  ആ​ഗസ്റ്റ് 12 ന് തീയറ്ററുകളിലെത്തും. മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെയാണ് റിലീസിം​ഗ് തീയതി പ്രഖ്യാപിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ. നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് ചിത്രത്തിന്റെ റിലീസിം​ഗ് പ്രഖ്യാപിച്ചത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാതാവ്. അനിൽ വി ശശിയും പ്രിയദർശനും ചേർന്നാണ് തിരക്കഥയൊരുക്കിയത്. തിരു ഛായാ​ഗ്രഹണവും, എ എസ് അയ്യപ്പൻ നായർ ചിത്ര സംയോജനവും നിർവഹിച്ചു. 

മോഹൻലാലിന്റെ ആശിർവാദ് സിനിമാസ്, കോൺഫിഡന്റ് ​ഗ്രൂപ്പ്, മൂൺഷോട്ട് എന്റർട്ടെയ്ൻമെന്റ് എന്നിവരാണ് നിർമാണ കമ്പനി. മൂവി മാക്സാണ് കേരളത്തിലെ വിതരണക്കാർ. നൂറുകോടി ചെലവിൽ നിർമിച്ച ചിത്രം 2 മണിക്കൂർ 21 മിനിറ്റ് ദൈർഘ്യമുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോഹൻലാലിന് പുറമെ  പ്രണവ് മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിക്ക്, നെടുമുടി വേണു എന്നിവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. 2019 മാർച്ചിലാണ് മരക്കാറിന്റെ  ചിത്രീകരണം ആരംഭിച്ചത്. മികച്ച സിനിമക്കും, സ്പെഷൽ ഇഫ്ക്ടിനും, വസ്ത്രാലങ്കാരത്തിനുമുള്ള 3 ദേശീയ അവാർഡുകൾ ചിത്രം നേടിയിട്ടുണ്ട്.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി "മരക്കാർ അറബിക്കടലിന്റെ സിംഹം" നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന  വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു..

Contact the author

Web Desk

Recent Posts

Web Desk 1 month ago
Cinema

സംവിധായകൻ സച്ചിയുടെ ഓർമകൾക്ക് ഒരുവയസ്സ്

More
More
Cinema

85 കാരനായ ധർമേന്ദ്രയുടെ നീന്തൽകുളത്തിലെ അഭ്യാസങ്ങൾ- വീഡിയോ വൈറലാവുന്നു

More
More
Web Desk 2 months ago
Cinema

ആരാധകരോട് അഭ്യർത്ഥനയുമായി സൽമാൻ ഖാൻ

More
More
Film Desk 5 months ago
Cinema

വിക്രം കര്‍ണനില്‍ നിന്ന് പിന്‍മാറിയിട്ടില്ല; ആര്‍. എസ്. വിമല്‍

More
More
Cinema

ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) തലശ്ശേരിയില്‍; 'ക്വവാഡീസ് ഐഡ' ഉദ്ഘാടന ചിത്രം

More
More
Cinema

'ഗംഭീരം! ശരിക്കും ഗംഭീരം!'; ദൃശ്യം 2 നിര്‍ബന്ധമായും കാണണമെന്ന് അശ്വിന്‍

More
More