സംവിധായകൻ സച്ചിയുടെ ഓർമകൾക്ക് ഒരുവയസ്സ്

സംവിധായകനും തിരക്കഥാകൃത്തുമായ  സച്ചിയുടെ  ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. 2020 ജൂൺ 18 ന്  രാത്രി 10 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ വെച്ചാണ് മലയാളത്തിന്റെ പ്രിയ ചലചിത്രകാരൻ വിടപറഞ്ഞത്. അവസാന ചിത്രമായ അയ്യപ്പനും കോശിയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി നിറഞ്ഞ സദസ്സിൽ ഓടുമ്പോഴാണ് അപ്രതീക്ഷിതമായി സച്ചി ലോകത്തോട് വിടപറഞ്ഞത്. 2015 ൽ പൃഥ്വിരാജ് ബിജുമേനോന്‍ ചിത്രമായായ അനാര്‍ക്കലിയിലൂടെയാണ് സംവിധായകനായി സച്ചി അരങ്ങേറ്റം കുറിച്ചത്.  

2007 ല്‍ ചോക്ലേറ്റ് എന്ന സിനിമക്ക് സേതുവിനൊപ്പം തിരക്കഥ രചിച്ചാണ് സേതു അഭ്രപാളിയിലെ  സാന്നിധ്യം അറിയിച്ചത്. സേതുവുമായി ചേർന്ന്   സീനിയേഴ്സ്, റോബിന്‍ഹുഡ്,  മേക്കപ്പ് മാന്‍, ഡബിൾസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. 2012 ൽ മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്ണിലൂടെ സ്വതന്ത്ര രചയിതാവായി. തുടർന്ന് ചേട്ടായീസ് രാമലീല ഷെർലെക്ക് ടോംസ്, ഡ്രൈവിം​ഗ് ലൈസൻസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ചു. അനാർക്കലി, അയ്യപ്പനും കോശി എന്നീ ചിത്രൾ സച്ചിയുടെ തന്നെ രചനയായിരുന്നു. 

കെ ആർ സച്ചിദാനന്ദൻ എന്ന സച്ചി 1972 ൽ തൃശൂരിലെ കൊടുങ്ങല്ലൂരിലാണ് ജനിച്ചത്. മലങ്കര എസ്എൻ‌എം കോളേജിൽ നിന്ന് ബിരുദവും എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബിയും പൂർത്തിയാക്കിയ ശേഷം ഹൈക്കോടതിയില്‍ അഭിഭാഷകനായി. എട്ടുവര്‍ഷത്തോളം  അഭിഭാഷകനായി പ്രാക്ടീസ് ചെയ്തശേഷമാണ് സിനിമയിലെത്തുന്നത്.  കൊടുങ്ങല്ലൂരിലെ നാടകമേഖലയിലും ഫിലിം സൊസൈറ്റി രംഗത്തും സജീവമായിരുന്നു സച്ചി. പഠനകാലത്തും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കാലത്തും  നാടക രം​ഗത്ത് അഭിനേതാവായും സംവിധാകയകനായും സച്ചി ശ്രദ്ധ നേടയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Cinema

മോഹൻലാലിന്റെ മരക്കാർ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

More
More
Cinema

85 കാരനായ ധർമേന്ദ്രയുടെ നീന്തൽകുളത്തിലെ അഭ്യാസങ്ങൾ- വീഡിയോ വൈറലാവുന്നു

More
More
Web Desk 2 months ago
Cinema

ആരാധകരോട് അഭ്യർത്ഥനയുമായി സൽമാൻ ഖാൻ

More
More
Film Desk 5 months ago
Cinema

വിക്രം കര്‍ണനില്‍ നിന്ന് പിന്‍മാറിയിട്ടില്ല; ആര്‍. എസ്. വിമല്‍

More
More
Cinema

ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) തലശ്ശേരിയില്‍; 'ക്വവാഡീസ് ഐഡ' ഉദ്ഘാടന ചിത്രം

More
More
Cinema

'ഗംഭീരം! ശരിക്കും ഗംഭീരം!'; ദൃശ്യം 2 നിര്‍ബന്ധമായും കാണണമെന്ന് അശ്വിന്‍

More
More