കൊറോണ: ഒടുവില്‍ യൂറോ കപ്പും മാറ്റിവെച്ചു

കൊറോണ വൈറസ് ലോകത്തിന്‍റെ സകല ഭാഗങ്ങളിലേക്കും പടര്‍ന്നു പിടിക്കുകയും, രോഗത്തെ ഒരു മഹാമാരിയായി പ്രാഖ്യാപിക്കുകയും ചെയ്തതോടെ ഈ വര്‍ഷം നടക്കേണ്ട യൂറോകപ്പ്‌ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചു. യുവേഫയുടെ അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. 2020 ജൂൺ 12 മുതൽ ജൂലൈ 12 വരെ നടക്കേണ്ടിയിരുന്ന ടൂർണമെന്റാണ് 2021 ജൂൺ 11 മുതൽ ജൂലൈ 11 വരെ നടക്കുക. അതോടെ കൊറോണമൂലം മാറ്റിവെച്ച യൂറോപ്യന്‍ ലീഗ് മത്സരങ്ങളും പൂര്‍ത്തിയാക്കാന്‍ കളമൊരുങ്ങും. 

എന്നാല്‍, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മാറ്റുന്നതിലൂടെ യുവേഫ മറ്റൊരു പ്രതിസന്ധിക്ക്കൂടെ പരിഹാരം കാണേണ്ടിവരും. അടുത്ത വര്‍ഷം ജൂലൈ 7-മുതലാണ്‌ വനിതാ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകള്‍ ആരംഭിക്കേണ്ടത്. നേഷൻസ് ലീഗും യൂറോപ്യൻ അണ്ടർ -21 ചാമ്പ്യൻഷിപ്പും അടുത്ത വേനൽക്കാലത്ത് നടത്താനായിരുന്നു പദ്ധതി. മൂന്ന് സുപ്രധാന മത്സരങ്ങളും സാഹചര്യത്തിനനുസരിച്ച് മാറ്റിവെക്കേണ്ടിവരുമെന്ന് യുവേഫ പറയുനുണ്ട്. എന്നാല്‍, തിയ്യതി അടക്കമുള്ള കാര്യങ്ങളില്‍ ഇതുവരെ ധാരണയായിട്ടില്ല. 12 രാജ്യങ്ങളായിരുന്നു ഇത്തവണ യൂറോകപ്പ്‌ മത്സരങ്ങള്‍ക്ക് ആഥിത്യം വഹിക്കേണ്ടിയിരുന്നത്. അതില്‍ ഇറ്റലിയിലാണ് സ്ഥിതിഗതിഗള്‍ ഏറെ ഗുരുതരം. ടൂര്‍ണമെന്റ് മാറ്റിവെയ്ക്കണമെന്ന് ഇറ്റലി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More