ദുബായ്: യുണൈറ്റഡ് അറബ് എമിറെറ്റ്സില്‍ (യു.എ.ഇ) ബാങ്കു വിളിയിലും കൊറോണ ജാഗ്രത. സാധാരണ ബാങ്കു വിളിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു ആഹ്വാനം കൂടി ചേര്‍ത്താണ് കോറോണാ കാലത്ത് യു.എ.ഇ-യില്‍ ഇപ്പോള്‍ ബാങ്കു വിളിക്കുന്നത്. 'സല്ലൂ ഫീ ബുയൂതിക്കും' എന്ന ഒരു ആഹ്വാനം കൂടി ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടാണ് പുതിയ ബാങ്ക്.
'സല്ലൂ ഫീ ബുയൂതിക്കും'എന്നാ വാക്കിന്റെ അര്‍ത്ഥം -''നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ നമസ്കരിക്കു'' എന്നാണ്. കൊറോണ നിയന്ത്രണ വിധേയമാക്കാന്‍ സ്വീകരിക്കുന്ന നിരവധി നടപടികളില്‍ ഒന്നു മാത്രമാണ് ബാങ്കു വിളിയിലെ പരിഷ്കാരം.
സാധാരണയായി പുലര്‍ച്ചെയുള്ള നമസ്കാരത്തിനായി സുബ്ഹ് ബാങ്കു വിളിയില്‍ മാത്രമാണ് മറ്റു ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി അവസാനം പ്രത്യേകമായി ഒരാഹ്വാനമുള്ളത്.ഉറക്കത്തെക്കാള്‍ ശ്രേഷ്ടമാണ് പ്രാര്‍ത്ഥന എന്നര്‍ത്ഥം വരുന്ന - ''അസ്സലാത്തു ഹൈറും മിനന്നഊ'' എന്ന ആഹ്വാനമാണ് ഉറങ്ങുന്നവരോടായി സുബ്ഹ് ബാങ്ക് നടത്തുന്നത്. ഇക്കാര്യത്തില്‍-അതായത് ഇത്തരം കൂട്ടിച്ചേര്‍ക്കലുകളും കുറയ്ക്കലുകളും മുസ്ലീങ്ങളിലെ വിവിധ ആശയധാരകള്‍ തമ്മിലുള്ള തീരാത്ത അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
അനുഷ്ടാനങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും കാര്യത്തില്‍ ഇത്തരത്തില്‍ ഇഴകീറി പരിശോധന നടത്തുകയും കലഹിക്കുകയും ചെയ്യുന്നവരെ ഞെട്ടിക്കുന്നതാണ് ദുബായ് ബാങ്കുവിളിയിലെ പുതിയ പരിഷ്കാരം.