റൂം കുത്തിത്തുരന്നു, കിടക്കകൾ നശിപ്പിച്ചു; ഓസ്‌ട്രേലിയൻ താരങ്ങള്‍ക്കെതിരെ ഒളിമ്പിക്സ് കമ്മിറ്റി

ഓസ്‌ട്രേലിയൻ അത്‌ലറ്റുകൾക്ക് നല്‍കിയ ഒളിമ്പിക്സ്‌ ഗ്രാമത്തിലെ ഹോട്ടൽ മുറികള്‍ നശിപ്പിച്ചതായി ഒളിമ്പിക്സ്‌ കമ്മിറ്റി. റൂം കുത്തിത്തുരന്നു വലിയ ദ്വാരം ഉണ്ടാക്കിയെന്നും കിടക്കകൾപോലും നശിപ്പിച്ചുവെന്നും കമ്മിറ്റി ആരോപിച്ചു. ചില കായികതാരങ്ങൾ മടക്കയാത്രക്കിടെയും മോശമായി പെരുമാറി എന്നും ആരോപണമുണ്ട്. എന്നാല്‍, അത്‌ലറ്റുകൾ മാപ്പ് പറഞ്ഞതിനാൽ അച്ചടക്കനടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ഓസ്‌ട്രേലിയൻ ഒളിമ്പിക്സ്‌ ടീം ക്യാപ്റ്റന്‍ ഇയാൻ ചെസ്റ്റർമാൻ വ്യക്തമാക്കിയത്. കേടുപാടുകൾ 'നിസ്സാരമാണ്' എന്നും 'കാർഡ്ബോർഡ് ബെഡ് തകർക്കുകയെന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല' എന്നും അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.

അതേസമയം, ആരോപണങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഓസ്ട്രേലിയൻ ഒളിമ്പിക് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. വിമാനത്തില്‍വെച്ച് മോശമായി പെരുമാരിയവര്‍ക്കെതിരെ സ്വന്തംനിലക്ക് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി 'റഗ്ബി ഓസ്ട്രേലിയ'യും വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വിമാന കമ്പനി ഔദ്യോഗികമായി പരാതിയൊന്നും നല്കിയിട്ടില്ലെങ്കിലും സംഭവം ശ്രദ്ധയില്‍ പെട്ടതിനാല്‍ അന്വേഷണം നടത്താന്‍ തന്നെയാണ് തീരുമാനമെന്ന് ഓസ്ട്രേലിയൻ ഒളിമ്പിക് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് മാറ്റ് കരോൾ പറഞ്ഞു. 'താരങ്ങളുടെ പെരുമാറ്റം അങ്ങേയറ്റം നിരാശാജനകമാണ്. അത്തരം പെരുമാറ്റം തീർച്ചയായും അവരുടെ കായിക മേഖകലക്കും അംഗീകരിക്കാന്‍ കഴിയില്ല. അന്വേഷണം നക്കട്ടെ. ആരോപണം തെളിയിക്കപ്പെട്ടാല്‍ ഉചിതമായ നടപടി സ്വീകരിക്കാം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Olympics

പൊന്നണിഞ്ഞ് നീരജ്; ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: അത്ഭുതമായി സാന്‍ മരീനോ; 5 പേര്‍ പങ്കെടുത്തു, 3 മെഡലുകള്‍ കരസ്ഥമാക്കി

More
More
Web Desk 2 years ago
Olympics

ടോക്കിയോ ഒളിമ്പിക്സ്; ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിനക്ക് വെങ്കലം

More
More
Web Desk 2 years ago
Olympics

എമ്മ മെക്കോണ്‍: ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: പി വി സിന്ധു സെമിയില്‍

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സില്‍ നിന്ന് മേരി കോം പുറത്ത്

More
More