വാക്സിന്‍ എടുക്കാത്തവരെ പിരിച്ചുവിടും; മുന്നറിയിപ്പുമായി ഗൂഗിള്‍

കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. ഡിസംബര്‍ അവസാനത്തോടെ ജീവനക്കാര്‍ എല്ലാവരും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വാക്സിന്‍ സ്വീകരിക്കാത്തതിന് മതപരമോ, ആരോഗ്യപരമോ ആയ കാരണങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യവും കമ്പനിയെ അറിയിക്കണമെന്നുമാണ് ഗൂഗിള്‍ മാനേജ്‌മെന്‍റ് അറിയിച്ചിരിക്കുന്നത്.

ജനുവരി 18-നകം വാക്‌സിനേഷന്‍ നിയമങ്ങള്‍ പാലിക്കാത്ത ജീവനക്കാർക്ക് ആദ്യം ഒരു മാസത്തെ ശമ്പളത്തോടു കൂടിയ അവധി അനുവദിക്കും. അതിന് ശേഷം ആറു മാസം വരെ ശമ്പളമില്ലാത്ത വ്യക്തിഗത അവധിയില്‍ പോകേണ്ടി വരും. പിന്നീട് പിരിച്ചുവിടുകയും ചെയ്യുമെന്നാണ് കമ്പനി പുറത്തിറക്കിയിരിക്കുന്ന കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട നയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെയും കമ്പനിയുടെ നയം അംഗീകരിക്കാത്തവരെയും നേരിട്ട് ബന്ധപ്പെട്ട് വിശദീകരണം തേടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നും ജീവനക്കാരുടെ അഭ്യര്‍ഥനമാനിച്ചും ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം നീട്ടിയിരുന്നു. എന്നാല്‍ ജനുവരി ആദ്യ വാരം മുതല്‍ വര്‍ക്ക് ഫ്രം ഫോം ദിനങ്ങള്‍ വെട്ടിക്കുറച്ച് മൂന്നു ദിവസം ഓഫിസിലെത്താന്‍ ഗൂഗിള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു

Contact the author

International Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More