കാസർകോട്ടെ അതിർത്തി റോഡ് തുറക്കില്ലെന്ന് കർണാടക

കാസർകോട്ടെ കേരള-കർണാടക അതിർത്തി റോഡ് തുറക്കില്ലെന്ന് കർണാടക ഹൈക്കോടതിയെ അറിയിച്ചു. പകരം കര്‍ണാടക അതിര്‍ത്തിയിലെ രണ്ടു റോഡുകള്‍ തുറക്കാമെന്ന് കർണാടക അറിയിയിച്ചു. കണ്ണുര്‍ - സുല്‍ത്താന്‍ ബത്തേരി-ഗുണ്ടല്‍ പെട്ട് - മൈസൂര്‍, കണ്ണൂര്‍ - ഇരിട്ടി - മാനന്തവാടി -സര്‍ഗൂര്‍ - മൈസൂര്‍ റോഡുകള്‍ ​ഗതാ​ഗതത്തിന് തുറന്നു നൽകാനാണ് കർണാടകയുടെ തീരുമാനം. കര്‍ണ്ണാടക അഡ്വക്കറ്റ് ജനറലാണ്  ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച്  ഉറപ്പു നല്‍കിയത്.  അതിർത്തി റോഡുകള്‍ അടച്ചതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയിന്മേലാണ കർണാടക നിലപാട് അറിയിച്ചത്. ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് പൊതുതാല്‍പ്പര്യഹര്‍ജി സമർപ്പിച്ചത്. ഈ വിഷയത്തിൽ കോടതി സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന  ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹർജി പരി​ഗണിച്ചത്.

 കാസർകോട്ടെ  അതിര്‍ത്തിയിലെ റോഡുകള്‍ രോഗികള്‍ക്കായി തുറക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതി  മുന്നോട്ടുവെച്ചു. ഇക്കാര്യം നാളത്തെ സിറ്റിംഗില്‍ പരിഗണിക്കും.  മംഗലാപുരത്തെ ആശുപത്രികളില്‍  തിരക്കായതിനാൽ കേരളത്തില്‍ നിന്നുള്ള രോഗികളെ അനുവദിക്കാനാവില്ലെന്നാണ് കർണാടക അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു.

സംസ്ഥാന അതിര്‍ത്തി കര്‍ണ്ണാടക അടച്ച സംഭവത്തിൽ രമ്യമായ പരിഹാരം കാണണമെന്ന് കേരള  ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യം അതീവ​ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കർണാടവും കേന്ദ്രവും ഉയർന്ന് ചിന്തിക്കണമെന്ന് ​​ഹൈക്കോടതി പറഞ്ഞു. ചികിത്സയും ചരക്കുനീക്കവും സംബന്ധിച്ച  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്ന് ഹൈക്കോടതി പ്രത്യാശ പ്രകടിപ്പിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More