കൊവിഡ്-19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ നിരോധനാജ്ഞ ഏപ്രിൽ 14 വരെ ദീർഘിപ്പിച്ചു. ക്രിമിനൽ നടപടിക്രമം 144 വകുപ്പ് പ്രകാരമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലെ മുഴുവൻ പൊലീസ്റ്റേഷൻ അതിർത്തിയിലും നിരോധനാജ്ഞ കർശനമായി നടപ്പാക്കും. ജനങ്ങള്‍ കൂട്ടം ചേരുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയുമാണ് കളക്ടറുടെ ഉത്തരവ്. മലപ്പുറം ജില്ലയിലെ നിരോധനാജ്ഞയുംം ഏപ്രിൽ 14 വരെ ദീർഘിപ്പിച്ചു.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഈ കാലയളവില്‍ അനുവദിക്കില്ല. എന്നാല്‍, അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും അടിയന്തര മെഡിക്കല്‍ സഹായത്തിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.