തബ് ലീ​ഗി സമ്മേളനത്തിന് എത്തിയ 200 വിദേശികള്‍ ഒളിവില്‍

‍ഡൽഹി തബ് ലീ​ഗി സമ്മേളനത്തിന് എത്തിയ 200 വിദേശ പ്രതിനിധികൾ ഒളിവിലെന്ന് പൊലീസ്.  മതസമ്മേളനത്തിൽ സംബന്ധിക്കാൻ മാർച്ച് 1 നും 18 ഇടയിൽ ഡൽഹിയിൽ എത്തിയ 1100 ഓളം വിദേശ പ്രതിനിധികളിൽ 216  പേരാണ് ഇന്ത്യയിൽ തങ്ങിയത്. 16 പേരെ പൊലീസ് കണ്ടെത്തി. ഇവർ നിരീക്ഷണത്തിലാണ്.  ഒളിവിലുള്ളവർ ഡൽഹി വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നി​ഗമനം. വിവിധ ആരാധനാലയങ്ങളിലായി ഇവർ ഒളിച്ചുതാമസിക്കുന്നതായി സംശയമുണ്ട്. വിദേശികളെ കണ്ടെത്താൻ പള്ളികളിൽ ഉടൻ പരിശോധന നടത്തിയേക്കും. ആഭ്യന്തര മന്ത്രായത്തിന്റെ അനുമതി ലഭിച്ചാലാണ് പരിശോധന ആരംഭിക്കും.

ഡൽഹിയിൽ രോ​ഗം സ്ഥിരീകരിച്ച 300 പേരിൽ 269 പേരും തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്തവരാണ്. സമ്മേളനത്തിൽ പങ്കെടുത്ത 3 പേർ ഡൽഹിയിൽ മരിച്ചു . സംസ്ഥാനത്ത് ഇതുവരെ 6 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമ്മേളനത്തിൽ പങ്കെടുത്ത 900 ഓളം വിദേശികളെ ഇന്ത്യ കരിമ്പട്ടികയിൽപ്പെടുത്തി വിസ റദ്ദാക്കി.

ഇന്ത്യയിലെ തബ് ലീ​ഗി ജമാഅത്തിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഡൽഹി പൊലീസും എൻഫോഴ്സ്മെന്റുമാണ് സാമ്പത്തിക സ്രോതസ് അന്വേഷിക്കുന്നത്. തബ് ലീ​ഗി ജമാഅത്തിന്റെ നേതാവ് മൗലാനാ അസദിനും മറ്റ് 6 പേർക്കും ഡൽഹി പൊലീസ് നോട്ടീസ് നൽകി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More