മുംബൈയില്‍ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ്-19

മുംബൈ സെന്‍ട്രൽ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ്-19  സ്ഥിരീകരിച്ചു.  ഒരു നഴ്സിന്റെ നില​ഗുരുതരമാണ്. ഇവരെ വിദ​ഗ്ധ ചികിത്സക്കായി ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി.  150നഴ്സമാരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 3 ഡോക്ടർമാർക്കും രോ​ഗം ബാധിച്ചിട്ടുണ്ട്.  സെൻട്രൽ ആശുപത്രി ലോക്ഡൗൺ ചെയ്തു. ആശുപത്രിയിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ പോകാൻ ആരേയും അനുദിക്കുന്നില്ല.

നഴ്സ്മാർക്ക് പലർക്കും രോ​ഗ ലക്ഷണങ്ങൾക്കുണ്ടായിരുന്നില്ല. ആദ്യ പരിശോധനാ ഫലം നെ​ഗറ്റീവായിരുന്നു. വിലെ പാർലെയിലാണ് ഇവർ താമസം. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോ​ഗിയിൽ നിന്ന് രോ​ഗം ബാധിച്ചതായാണ് സൂചന. സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെയാണ് രോ​ഗിയെ ഇവർ ചികിത്സിച്ചത്. രാജ്യത്ത് ആദ്യമായാണ് ആരോ​ഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്-19 ബാധിച്ച് 32 പേർ മരിച്ചു. പുതുതായി 490 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 109 ആയി. ആകെ രോ​ഗികളുടെ എണ്ണം 4000 കടന്നു.​ രോ​ഗം മൂലം ആന്ധ്രയിൽ 2 പേർ മരിച്ചു. സംസ്ഥാനത്ത് 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോ​ഗികൾ ഉള്ളത്. തമിഴ്നാട്, ഡൽഹി, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ, ഈ നാല് സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ​ഗുരുതരമാണെന്ന് ആരോ​ഗ്യമന്ത്രാലയം വിലയിരുത്തി. ത്രിപുരം, മേഖാലയ, സിക്കിം, തുടങ്ങിയ സംസ്ഥാനങ്ങളിൽ രോ​ഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More