വിജയിയുടെ ‘ബീസ്റ്റി’നെ വിലക്കി ഖത്തറും

കുവൈറ്റിന് പിന്നാലെ വിജയിയുടെ ‘ബീസ്റ്റി’നെ വിലക്കി ഖത്തറും. സിനിമ റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഖത്തറും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഇസ്ലാം വിഭാഗത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും പാകിസ്താനെതിരെയുള്ള ചില പരാമര്‍ശങ്ങളുമാണ് പ്രദര്‍ശനം വിലക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്‌. അതേസമയം, ബീസ്റ്റ്സ് സിനിമക്ക് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്  തമിഴ്നാട്ടിലെ മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. റിലീസിനോടുനബന്ധിച്ചുള്ള വിലക്കുകള്‍ സിനിമയുടെ വിജയത്തിനെയും വിദേശ കളക്ഷനെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു മാളില്‍ തീവ്രവാദികള്‍ കയറുകയും ജനങ്ങളെ ബന്ദികളാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റിന്റെ സംവിധായകന്‍. ഏപ്രില്‍ 13ന് എല്ലാ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും. വിജയിക്കൊപ്പം മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നണ്ട്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രത്തിലെ എല്ലാ പാട്ടുകള്‍ക്കും വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. വിജയ്‌ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് ബീസ്റ്റെന്നാണ് വിലയിരുത്തുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Cinema

ടൊവിനോ - കീര്‍ത്തി സുരേഷ് ചിത്രം 'വാശി' ഒ ടി ടിയിലേക്ക്

More
More
Cinema

കമല്‍ ഹാസന്‍റെ 'വിക്രം' ഒ ടി ടി യിലേക്ക്

More
More
Web Desk 1 week ago
Cinema

ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാ​ഗം; നിര്‍മ്മാതാവ് നിവിന്‍ പോളി

More
More
Cinema

മിതാലി രാജിന്‍റെ ബയോപിക്ക് ‘സബാഷ് മിത്തു' ട്രെയിലര്‍ പുറത്ത്

More
More
Cinema

'ബ്രഹ്‍മാസ്‍ത്ര'യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Cinema

ബ്രഹ്‍മാസ്‍ത്ര; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അമിതാഭ് ബച്ചൻ

More
More