കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം കടുവ ഉടന്‍ തിയേറ്ററിലേക്കെന്ന് സൂചന. ഇൻസ്റ്റഗ്രാമിൽ 'സീ യൂ സൂണ്‍' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സംവിധായകന് ഷാജി കൈലാസ് കടുവയുടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയിയാണ് സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പൃഥ്വിരാജും സിനിമയുടെ ഒരു പോസ്റ്റര്‍ സാമൂഹിക മധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'പ്രതികാരം തികച്ചും വ്യക്തിപരമാണ്' എന്ന ക്യാപ്ഷനോടെയാണ് നടന് പോസ്റ്റര്‍ പങ്കുവെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നി ചിത്രങ്ങളുടെ തിരക്കഥാ കൃത്തുമായ ജിനു അബ്രഹമാണ് കടുവയുടെയും തിരക്കഥ എഴുതിയിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.