ടൊവിനോ ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

കൊച്ചി: ടൊവിനോ തോമസ്‌ നായകനായി എത്തുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. കല്‍ക്കിക്ക് ശേഷം ടൊവിനോ തോമസ്‌ പൊലീസായി എത്തുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. പൊലീസ് വേഷത്തില്‍ തിരിഞ്ഞുനില്‍ക്കുന്ന ടൊവിനോയാണ് പോസ്റ്ററിലുള്ളത്. ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററില്‍ തിരിഞ്ഞ് നടക്കുന്ന രണ്ട് പെണ്‍കുട്ടികളേയും കാണാന്‍ സാധിക്കും. 1990 -കളില്‍ നടക്കുന്ന സംഭവമാണ് സിനിമ പ്രതിപാദിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് 'അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ കഥ ' എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക. സന്തോഷ് നാരായണനാണ്‌ സിനിമക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അതേസമയം, തല്ലുമാലയാണ് ടൊവിനോയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. കഴിഞ്ഞ ദിവസമാണ് 'തല്ലുമാലയിലെ' ആദ്യഗാനം റിലീസ് ചെയ്തത്. ദുബായിലും,തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. 

Contact the author

Web Desk

Recent Posts

Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 3 months ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More