24 മണിക്കൂറിനിടെ 35 മരണം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു

കോവിഡ് സ്ഥിരീകരിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നലെ മാത്രം 773 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നു. 194 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 149 ആയി ഉയര്‍ന്നു. 402 പേര്‍ രോഗവിമുക്തി നേടി.

മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. അടച്ചുപൂട്ടൽ തുടരുന്നതടക്കമുള്ള വിഷയങ്ങൾ ഇന്നത്തെ മന്ത്രിസഭ യോഗം ചർച്ച ചെയ്യും. കര്‍ണാടകയില്‍ ആറ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 181 ആയി. മധ്യപ്രദേശിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. തിങ്കളാഴ്ചത്തെ കോവിഡ് കണക്കുകളെ അപേക്ഷിച്ച്, കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച 704 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ഇന്നലെയത് 508 ആയി കുറഞ്ഞു. 

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More