കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന കടുവയുടെ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. ജൂണ്‍ 30 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഓണത്തിനാണ് ചിത്രം എത്തുകയെന്ന് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് റീലീസ് തിയതി മാറ്റുകയായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ആക്ഷന്‍ ഡ്രാമ വിഭാഗത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്പില് എത്തുന്നത്. വിവേക് ഒബ്രോയിയാണ് ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാ സ്വദേശിയുടെ നിയമപോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. ആദം ജോണി'ന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന്, സീമ, പ്രിയങ്ക തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.