ഷാരൂഖ് ഖാൻ–അറ്റ്ലീ ചിത്രം; 'ജവാന്‍റെ' ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

മുംബൈ: ഷാരൂഖ് ഖാൻ - അറ്റ്ലീ ചിത്രം ജവാന്‍റെ ടീസര്‍ പുറത്ത്. ടീസറിന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. 2023 ജൂണ്‍ 2ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. ഷാറൂഖാന്‍റെ തികച്ചും വ്യത്യസ്തമായ ലുക്കാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുകയെന്ന് സംവിധായകന്‍ ആറ്റ്ലി പറഞ്ഞു. ചിത്രത്തിൽ നയൻതാരയാണ്  നായികയായി എത്തുന്നത്. സിനിമയുടെ ടൈറ്റില്‍ അനൗൺസ്മെന്റ് ടീസറാണ് റിലീസ് ചെയ്തത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജവാന്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്‍റെയും ഗ്യാങ്സ്റ്ററായ മകന്‍റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഷാറുഖ് ഖാന്‍റെ പുതിയ ചിത്രങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നത്. 2018- ല്‍ റിലീസ് ചെയ്ത 'സീറോ'യുടെ പരാജയത്തിനു പിന്നാലെ സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു ഷാറുഖ് ഖാന്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താനും' രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന 'ഡംകി'യുമാണ് ഷാരൂഖിന്‍റെതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍. 

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More