ബഷീറായി ടൊവിനോ തോമസ്‌; 'നീലവെളിച്ചം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

കൊച്ചി: ടൊവിനോ തോമസ്‌ നായകനായി എത്തുന്ന നീലവെളിച്ചം ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. മുണ്ടും ജുബ്ബയും ധരിച്ച് പെട്ടിയും തൂക്കി നില്‍ക്കുന്ന ടൊവിനോയാണ് പോസ്റ്ററിലുള്ളത്. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ഭാര്‍ഗവീനിലയം എന്ന തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. ഒപിഎം സിനിമാസിന്‍റെ ബാനില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍ തലശ്ശേരിയാണ്.

റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ എന്നിവരെ വെച്ച് ചിത്രം ചെയ്യുമെന്നായിരുന്നു ആഷിക് അബു ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ ടൊവിനോ തോമസിലേക്ക് എത്തുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1964-ൽ എ. വിന്‍സെന്‍റിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭാർ​ഗവീനിലയവും ബഷീറിന്റെ നീലവെളിച്ചം എന്ന കൃതിയെ ആസ്പദമാക്കി നിർമിച്ചതാണ്. മധു, പ്രേം നസീർ, പി.ജെ. ആന്റണി, അടൂർ ഭാസി, വിജയ നിർമല എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. എഴുത്തുകാരനായ ഒരു ചെറുപ്പക്കാരനും അദ്ദേഹം താമസിക്കുന്ന വീടിനുള്ളില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ഈ വർഷം ഡിസംബറിൽ തിയേറ്ററുകളിലെത്തും.

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More