മുംബൈ: രണ്‍ബിര്‍ കപൂര്‍ നായകനായെത്തുന്ന 'ബ്രഹ്മാമാസ്ത്ര'യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അമിതാഭ് ബച്ചൻ. 'ഗുരു- ദ മാസ്റ്റര്‍ ഓഫ് ലൈറ്റ്' എന്ന തലക്കെട്ടോട് കൂടിയാണ് തന്റെ വേഷത്തെ അമിതാ ബച്ചന് പരിചയപ്പെടുത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 9 നാണ് തിയേറ്ററുകളില്‍ എത്തുക. ആലിയ ഭട്ടാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയൻ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുഴുവന്‍ പേര് 'ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ' എന്നാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഹിന്ദിക്ക് പുറമേ,തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നാഗാര്‍ജുനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫാന്റസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്നാണ്. രണ്ട് ഭാഗമായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്പില് എത്തുക. ഷാറൂഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.